
തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ ചൂര മത്സ്യത്തിൽ വിരയെ കണ്ടെത്തിയതായി പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യയാണ് മത്സ്യത്തിൽ ജീവനുള്ള വിരയെ കണ്ടതായി ആരോപിച്ചത്.
ഇന്ന് രാവിലെ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് പരിശോധിക്കുമ്പോഴാണ് വിരകളെ കണ്ടതെന്ന് ദിവ്യ വ്യക്തമാക്കി. തുടർന്ന് അവർ പോത്തൻകോട് പഞ്ചായത്തിൽ പരാതി നൽകി.
പരാതിയെ തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് മാർക്കറ്റിൽ പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം വിൽപ്പന നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിര കണ്ടെത്തിയ മത്സ്യം വിശദ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇത് പുഴുവല്ലെന്നും ചൂര ഇനത്തിൽ സാധാരണ കാണുന്ന ഒരുതരം വിരയാണെന്നും മത്സ്യം കേടായതല്ലെന്നും മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



