കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗണഗീതം ആലാപനം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായി ആരോപണം, ദേവസ്വം ബോർഡിന് പരാതി നൽകി ഡിവൈഎഫ്‌ഐ 

Spread the love

കൊല്ലം: കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയിൽ ഗണഗീതം ആലപിച്ചതിനെ തുടർന്ന് വിവാദം. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് ആർഎസ്‌എസിന്റെ ഗണഗീതം പാടിയതെന്നാണ് ആരോപണം.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ദേവസ്വം ബോർഡിന് പരാതി നൽകി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഗണഗീതം ആലപിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു.

മുൻപ് വിപ്ലവഗാനം പാടിയ കടയ്ക്കൽ ദേവി ക്ഷേത്രത്തെയും ഗണഗീതം പാടിയ കോട്ടുക്കൽ ക്ഷേത്രത്തെയും ഉപദേശക സമിതികളെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടിരുന്നു. അതിനാൽ തന്നെ തൃക്കടവൂരിലെ സംഭവത്തിൽ ബോർഡ് എന്ത് നടപടി സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group