
കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയതുമായി ബന്ധപ്പെട്ട ഹർജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി.
സ്പാർക്കിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു.
വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും.
കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങള്‍ അയക്കരുതെന്നും കോടതി വ്യക്തമാക്കി. എവിടെ നിന്നാണ് വിവരങ്ങള്‍ ലഭ്യമായതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകള്‍ക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ഈ വിവരങ്ങള്‍ എങ്ങനെ സർക്കാരിന് ലഭിച്ചുവെന്നതില്‍ വ്യക്തത വരുത്തണമെന്ന് ആവർത്തിച്ചു. കേസ് ഇനി പരിഗണിക്കുന്നത് വരെ ആർക്കും സന്ദേശങ്ങള്‍ അയക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചു.
ഓഫീസില്‍ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങള്‍ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നല്‍കാൻ കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.



