മുൻ ​കേന്ദ്രമന്ത്രിയും തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു;അന്ത്യം കൊൽക്കത്തയിൽ വെച്ച്

Spread the love

ദില്ലി: ‌മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. 71വയസായിരുന്നു. കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

video
play-sharp-fill

2009ൽ ഷിപ്പിങ് സഹമന്ത്രിയായ മുകുൾ റോയ് 2011 മുതൽ 2012 വരെയുള്ള കാലയളവിൽ റെയിൽവേയുടേയും നഗരവികസനത്തിന്റേയും മന്ത്രിപദവി വഹിച്ചു.

2011ൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നതിൽ മുകുൾ റോയ് പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. 2017ൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് മുകുൾ റോയ് പുറത്താകുന്ന സാഹചര്യവുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group