ശബരിമല കൊടിമര കേസ്; അന്വേഷണം കേന്ദ്രമന്ത്രിയിലേക്ക്, സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

Spread the love

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമ്മാണത്തിന് സ്വർണം നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

video
play-sharp-fill

ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നല്‍കിയ സ്വർണത്തിൻ്റെ അളവ് ഉള്‍പ്പെടെ സുരേഷ്ഗോപി മൊഴി നല്‍കിയിരുന്നു. 27 പേരാണ് സംഭാവന നല്‍കിയത്. ഇതില്‍ കുറച്ചുപേർ മാത്രമാണ് ഇനി മൊഴി നല്‍കാനുഉളത്.

അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ലാബിലേക്കക്കാൻ എസ്‌ഐടി ഇന്ന് വിജിലൻസ് കോടതിയില്‍ അപേക്ഷ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണത്തിന്റെ ഗുണനിലവാരവും തൂക്കവും കണ്ടെത്താൻ അംഗീകൃത ലാബുകളിലായിരിക്കും പരിശോധന നടക്കുക. ഇത് വഴി ‘സ്വർണക്കൊള്ള’ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ