
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. ട്രംപ് ഈ സമയം വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആക്രമണ ശ്രമം നടന്നപ്പോൾ പ്രസിഡന്‍റ് ട്രംപ് മാർ എ ലാഗോ വസതിയിലുണ്ടായിരുന്നില്ലെന്നും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണ ശ്രമത്തെത്തുടർന്ന് മാർ എ ലാഗോയുടെ സുരക്ഷ ശക്തമാക്കുകയും പ്രദേശം പൂർണ്ണമായും സീക്രട്ട് സർവീസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഈ സംഭവത്തെ കാണുന്നത്.



