
കാസർകോട്: കാസർകോട് ചന്തേരയില്‍ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി.
രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉള്‍പ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 16 വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉള്‍പ്പടെയുള്ള അഞ്ച് പേരാണ് പ്രതികള്‍. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസുകാരനായ വിദ്യാർത്ഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷീദ് രണ്ടാഴ്ച മുമ്പ് ഗള്‍ഫിലേക്ക് കടന്നു.
പെണ്‍കുട്ടിയുടെ സഹോദരി ഭർത്താവും കേസില്‍ പ്രതിയാണ്. 45 വയസുകാരനായ ഇയാള്‍ രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴി ഇറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ എത്തി പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ കൂട്ടബലാത്സംഗ കാര്യം വ്യക്തമായി. 16 വയസുകാരി ഒരു വർഷത്തോളമായി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ ചന്തേര പൊലീസ് പോക്സോ വകുപ്പ് ചുമത്തി അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



