ബൈക്കില്‍ ബസ് ഇടിച്ച്‌ അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Spread the love

വയനാട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകന്‍ അഭിഷേക് (19) ആണ് മരിച്ചത്. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

video
play-sharp-fill

ഇക്കഴിഞ്ഞ പതിനാലിന് മീനങ്ങാടി അമ്പലപ്പടിയില്‍ വെച്ച്‌ അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ജയന്തിയാണ് അഭിഷേകിന്‍റെ അമ്മ. സഹോദരന്‍ അക്ഷയ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group