
ഡല്‍ഹി : വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രാജ്യവ്യാപകമായി നടപ്പാക്കാൻ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു.
ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താൻ നിർദ്ദേശിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്തയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രില്‍ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളില്‍ പദ്ധതിയുടെ പ്രവർത്തനങ്ങള്‍ തുടങ്ങാനാണ് കമ്മിഷന്റെ തീരുമാനം. ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദ്ദേശം നല്‍കി.
തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി എന്നാണ് കമ്മിഷൻ അവകാശപ്പെടുന്നത്.



