സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​കൾ പ​​നി​​ബാ​​ധി​​ത​​രാ​​ല്‍ നി​​റ​​ഞ്ഞു;വി​​ട്ടു​​മാ​​റാ​തെ ചു​​മ​​യും ജ​​ല​​ദോ​​ഷ​​വും; കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി​പേ​​ര്‍ ചി​​കി​​ത്സ​​യി​​ല്‍; സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പ​​നി ക്ലി​​നി​​ക്കി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്ന​​ത് നു​​റൂ​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ

Spread the love

കോ​​ട്ട​​യം: പനിപ്പേടിയിൽ കോട്ടയം.ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന.സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പ​​നി ക്ലി​​നി​​ക്കി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്ന​​ത് നു​​റൂ​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ

video
play-sharp-fill

ജി​​ല്ല​​യു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ പ​​നി​​യെ​​ത്തു​​ട​​ര്‍​ന്നു വി​​ട്ടു​​മാ​​റാ​​ത്ത ചു​​മ​​യു​​മാ​​യി കു​​ട്ടി​​ക​​ള്‍ അ​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി​പേര്‍ ചി​​കി​​ത്സ​​യി​​ല്‍.

ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന ചു​​മ ജാ​​ഗ്ര​​ത​​യോ​​ടെ ചി​​കി​​ത്സി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ന്യു​​മോ​​ണി​​യയ്ക്കു മു​​ത​​ല്‍ ആ​​സ്മ​യ്ക്കു​വ​​രെ കാ​​ര​​ണ​​മാ​​യേ​​ക്കാ​​മെ​​ന്ന് ആ​​രോ​​ഗ്യ​വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​കു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി​പ്പേ​​രാ​​ണു പ​​നി​​യും ചു​​മ​​യു​​മാ​​യി ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്ന​​ത്. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ള്‍ ക​​ഴി​​യു​​മ്പോ​​ള്‍ പ​​നി മാ​​റു​​മെ​​ങ്കി​​ലും ചു​​മ ആ​​ഴ്ച​​ക​​ളോ​​ളം നീ​​ണ്ടു​​നി​​ൽ​ക്കു​​ക​​യാ​​ണ്.

റെ​​സ്പി​​റേ​​റ്റ​​റി സി​​ന്‍​സി​​ഷ​ല്‍ വൈ​​റ​​സ്, റൈ​​നോ വൈ​​റ​​സ്, മെ​​റ്റാ​​ന്യൂ​​മോ വൈ​​റ​​സ് തു​​ട​​ങ്ങി​​യ വൈ​​റ​​സു​​ക​​ളാ​​ണു ചു​​മ മാ​​റാ​​തി​​രി​​ക്കു​​ന്ന​​തി​​നു കാ​​ര​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​റ​​യു​​മ്പോ​​ഴും കൃ​​ത്യ​​മാ​​യ കാ​​ര​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്താ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

പ​​ക​​ല്‍ സ​​മ​​യ​​ത്തെ ക​​ടു​​ത്ത ചൂ​​ടും വെ​​യി​​ലും രാ​​ത്രി​​യി​​ലെ ത​​ണു​​പ്പു​​ള്ള കാ​​ലാ​​വ​​സ്ഥ​​യും ഓ​​രോ ദി​​വ​​സ​​വും കാ​​ലാ​​വ​​സ്ഥ​​യി​​ലു​​ണ്ടാ​​കു​​ന്ന വ്യ​​തി​​യാ​​ന​​വും അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ​​വു​​മാ​​ണു പ​​നി​​ക്കും ചു​​മ​​യ്ക്കും പ്ര​​ധാ​​ന​​കാ​​ര​​ണം.

ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തു​​ന്ന കു​​ട്ടി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ചു​​മ, ജ​​ല​​ദോ​​ഷം, പ​​നി, തൊ​​ണ്ട​​വേ​​ദ​​ന എ​​ന്നീ ല​​ക്ഷ​​ണ​​ങ്ങ​​ളു​​മാ​​യി​​ട്ടാ​​ണെ​​ത്തു​​ന്ന​​ത്. നു​​റൂ​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണ് സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പ​​നി ക്ലി​​നി​​ക്കി​​ല്‍ മാ​​ത്രം ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്ന​​ത്. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളും പ​​നി​​ബാ​​ധി​​ത​​രാ​​ല്‍ നി​​റ​​ഞ്ഞു.അ​​തേ​​സ​​മ​​യം വ​​ലി​​യ തോ​​തി​​ല്‍ പ​​നി​​യും വി​​ട്ടു​​മാ​​റാ​​ത്ത ചു​​മ​​ത​​യും ജി​​ല്ല​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ​​വും നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള പൊ​​ടി​​പ​​ട​​ല​​ങ്ങ​​ളും വാ​​ഹ​​ന​​ങ്ങ​​ളി​​ലെ പു​​ക​​യും ഇ​​പ്പോ​​ഴ​​ത്തെ ചു​​മ​​യ്ക്ക് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. ചൂ​​ടും വെ​​യി​​ലും അ​​ല​​ര്‍​ജി​​ക​​ള്‍​ക്കും ശ്വാ​​സ​​കോ​​ശ സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ള്‍​ക്കും വ​​ഴി​​വയ്ക്കും.
ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​റ​​ങ്ങു​​മ്പോ​​ള്‍ മാ​​സ്‌​​ക് ധ​​രി​​ക്കു​​ന്ന​​ത് പൊ​​ടി​​പ​​ട​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നും രോ​​ഗാ​​ണു​​ക്ക​​ളി​​ല്‍​നി​​ന്നും സം​​ര​​ക്ഷ​​ണ​​മാ​​കും. ക​​ടു​​ത്ത ചൂ​​ടി​​ല്‍ ധാ​​രാ​​ളം ശു​​ദ്ധ​​ജ​​ലം കു​​ടി​​ക്കണം. രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഉ​​ട​​ന​​ടി ഡോ​​ക്ട​​റെ ക​​ണ്ടു പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണം. പ

​​നി​​യോ ജ​​ല​​ദോ​​ഷ​​മോ വ​​ന്നാ​​ല്‍ തു​​ട​​ക്ക​​ത്തി​​ല്‍ത​​ന്നെ ആ​​ന്‍റി​വൈ​​റ​​ല്‍ ചി​​കി​​ത്സ തേ​​ട​​ണ​​മെ​​ന്നാ​​ണു ഭൂ​​രി​​ഭാ​​ഗം ഡോ​​ക്ട​​ര്‍​മാ​​രും പ​​റ​​യു​​ന്ന​​ത്. കോ​​വി​​ഡി​​നു​​ശേ​​ഷം വൈ​​റ​​ല്‍ രോ​​ഗ​​ങ്ങ​​ളെ തു​​ട​​ര്‍​ന്നു​​ള്ള ന്യു​​മോ​​ണി​​യ കൂ​​ടു​​ത​​ല്‍ അ​​പ​​ക​​ട​​കാ​​രി​​യാ​​യി മാ​​റി​​യ​​തും സ്ഥി​​തി ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​കു​​ന്നു​​ണ്ട്.

സ്വ​​ന്തം നി​​ല​​യ്ക്കു മ​​രു​​ന്നു​​ക​​ള്‍ വാ​​ങ്ങി​​ക്ക​​ഴി​​ക്കു​​ക​​യും രോ​​ഗാ​​വ​​സ്ഥ ക​​ടു​​ക്കു​​മ്പോ​​ള്‍ മാ​​ത്രം ചി​​കി​​ത്സ തേ​​ടു​​ക​​യും ചെ​​യ്യു​​ന്ന​​ത് രോ​​ഗി​​ക​​ളെ സെ​​ക്ക​​ന്‍​ഡ​​റി ഇ​​ന്‍​ഫെ​​ക്‌​ഷ​​നി​​ലേ​ക്ക് ന​​യി​​ക്കും. ചു​​മ ക​​ടു​​ത്താ​​ല്‍ എ​​ക്‌​​സ്‌​​റേ, പ​​ള്‍​മ​​ന​​റി ഫം​​ഗ്ഷ​​ന്‍ ടെ​​സ്റ്റ് തു​​ട​​ങ്ങി​​യ രോ​​ഗ​നി​​ര്‍​ണ​​യ മാ​​ര്‍​ഗ​​ങ്ങ​​ള്‍ തേ​​ടേ​​ണ്ടി​​വ​​രും.

മൂ​​ന്നാ​​ഴ്ച കഴിഞ്ഞിട്ടും ചു​​മ രൂ​​ക്ഷ​​മാ​​യി തു​​ട​​ര്‍​ന്നാ​​ല്‍ പ​​ള്‍​മ​​നോ​​ള​​ജി​​സ്റ്റി​​നെ നി​​ര്‍​ബ​​ന്ധ​​മാ​​യും കാ​​ണി​​ക്ക​​ണം. സ്വ​​ന്തം നി​​ല​​യ്ക്കു ക​​ഫ്സി​​റ​​പ്പ് വാ​​ങ്ങി​​ക്ക​​ഴി​​ക്കു​​ന്ന​​ത് ഗു​​ണ​​ത്തേ​​ക്കാ​​ള്‍ ദോ​​ഷ​​മാ​​ണ് ഉ​​ണ്ടാ​​ക്കു​​ക​​യെ​​ന്നും ഡോ​​ക്ട​​ര്‍​മാ​​ര്‍ പ​​റ​​യു​​ന്നു.