ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലേ? ഒന്നു നടക്കാൻ പോയാലോ? മനസ്സിനെ ശാന്തമാക്കാൻ ചില ടിപ്സ്

Spread the love

പലകാരണങ്ങൾകൊണ്ട് മനസ്സ് അശാന്തമാകാറുണ്ട്. അത് ജീവിതത്തെ നിരാശയിലേക്കും അസ്വസ്ഥതകളിലേക്കും തള്ളിവിട്ടേക്കാം. ജീവിതത്തിന്റെ തിരക്കുകൾ, സാമ്പത്തിക പ്രതിസന്ധികൾ, ജോലി സമ്മർദങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ തുടങ്ങി കാരണങ്ങൾ ഒട്ടേറെയാണ്.

video
play-sharp-fill

അത്തരം സാഹചര്യങ്ങളിൽ മനസ്സിനെ ശാന്തമാക്കാൻ എന്താണ് വഴി? . ഓർക്കുക, ശാന്തമായ മനസ്സിൽനിന്നേ ക്രിയാത്മകമായ ചിന്തകൾ വളരൂ. ശാന്തമായ മനസ്സ് പ്രതിസന്ധിഘട്ടങ്ങളിൽ പുതിയ വഴികൾ കാണിച്ചുതരും. മനസ്സിനെ ശാന്തമാക്കാൻ ഈ വഴികളിലൂടെ സഞ്ചരിച്ചു നോക്കാം

ശ്വസന ക്രമീകരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഷ്യവും ഉത്കണ്ഠയും കുറയ്ക്കാൻ ശരിയായ രീതിയിലുള്ള ശ്വസന വ്യായാമം സഹായിക്കും. നടുവ് നിവർത്തി ചമ്രം പടിഞ്ഞിരിക്കുകയോ കസേരയിൽ ഇരിക്കുകയോചെയ്ത ശേഷം ഇരുകൈകളും മടിയിൽ വയ്ക്കുക. ദീർഘമായി ശ്വസിക്കുക. ഇത് പലതവണ ആവർത്തിക്കുന്നത് മനസ്സിനെ ശാന്തമാക്കും.

തുറന്ന് സമ്മതിക്കുക

നിങ്ങൾക്ക് അമിത ദേഷ്യവും ആകുലതയും ഉണ്ടെന്നുള്ള കാര്യം സ്വയം അംഗീകരിക്കുക. നിങ്ങൾക്ക് ഉള്ളിൽ അനുഭവപ്പെടുന്നത് ആരെയും മുറിവേൽപ്പിക്കാത്ത രീതിയിൽ പ്രകടിപ്പിക്കുക.

പങ്കുവയ്ക്കുക

നിങ്ങളുടെ ഉള്ളിലെ വേദനകൾ, അസ്വസ്ഥതകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുക. തുറന്നസംസാരവും അതുവഴി മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന ആശ്വാസവും പിന്തുണയും മുന്നോട്ടുള്ള സഞ്ചാരത്തെ ശക്തിപ്പെടുത്തും.

ചിന്തകളെ ചോദ്യംചെയ്യുക

പലപ്പോഴും നമ്മുടെ ചിന്തകൾ ശരിയായത് ആകണമെന്നില്ല. നാം ചിന്തിക്കുന്നതുപോലെ ജീവിതം പരാജയങ്ങളുടെ തുടർക്കഥ ആവണമെന്നില്ല. എൻ്റെ ജീവിതത്തിൽ ഒരു മാറ്റവും വരുന്നില്ലല്ലോ എന്ന ചിന്തയായിരിക്കും ചിലപ്പോൾ. പക്ഷേ, ഓർക്കുക ഒരു ചെടി നട്ട് വളർന്ന് കായ്ക്കാൻ വർഷങ്ങളെടുക്കുന്നപോലെ നമ്മുടെ ജീവിതത്തിലും ശരിയായ മാറ്റത്തിനും പുരോഗതിക്കുമായി നാം പ്രവർത്തിച്ചുകൊണ്ടിരിക്കണം.

നിങ്ങൾ പ്രവർത്തിച്ച് ഒരു കാര്യം മികച്ച ഫലം തരാനിരിക്കുമ്പോൾ ആ മേഖല മോശമാണ്, എന്റെ ജീവിതം ആകെ പരാജയമാണ് എന്ന് ചിന്തിക്കാതെ, എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് വസ്തു നിഷ്ഠമായി എല്ലാ വശങ്ങളും പരിശോധിച്ച് മനസ്സിലാക്കുക. അതേ മേഖലയിൽ വിജയി ച്ചവരുടെ വഴികൾ, രീതികൾ പിന്തുടരുക.

നിഷേധാത്മക ചിന്തകൾ അതിനെ സപ്പോർട്ട് ചെയ്യുന്ന നിഷേധാത്മക ലോജിക്കുകൾ നമ്മുടെ മുന്നിൽ കൊണ്ടുവരുമ്പോൾ അതിനെ അതിലംഘിക്കുന്ന പ്രസാദാത്മകമായി ശരിയായ യുക്തിസഹമായ കാര്യങ്ങളും പരിഗണിക്കുക.

പുറത്തുവിടുക

അമിത ഉത്‌കണ്ഠയും ദേഷ്യവും മറ്റുമുള്ളപ്പോൾ നടക്കാനോ മറ്റോ പോകുന്നത് നിങ്ങളുടെ ശരീരത്തിൽ സെറോടോണിൻ്റെ ഉത്പാദനം വർധിപ്പിക്കും. ഇത് മനസ്സിനെ ശാന്തമാക്കും.

സങ്കൽപ്പിക്കുക

ശ്വസനവ്യായാമങ്ങൾക്ക് ശേഷം ശാന്തമായി ഒരിടത്ത് നടുനിവർത്തി ഇരിക്കുക. കണ്ണടയ്ക്കുക. നിങ്ങൾ ശാന്തമായ അവസ്ഥയിലേക്ക് വരുന്നത് മനസ്സിൽ കാണുക. അതേ ശാന്തമായ അവസ്ഥയിൽ വളരെ സമ്മർദമുണ്ടാക്കുന്ന ഒരു സാഹചര്യത്തിലൂടെ നിങ്ങൾ സഞ്ചരിക്കുന്നത് മനസ്സിൽ കാണുക. അതേ ശാന്തത നിലനിർത്തുന്നത് കാണുക. പിന്നീട് മനസ്സ് അസ്വസ്ഥമാക്കുന്ന അവസ്ഥയിൽ ഈ ധ്യാനമുറ പരിശീലിക്കാവുന്നതാണ്.

ശക്തിമന്ത്രം ഉച്ചരിക്കുക

നിങ്ങൾ പ്രതിസന്ധിയിൽ അല്ലെങ്കിൽ അസ്വസ്ഥ തയിൽ അകപ്പെടുമ്പോൾ നിങ്ങൾക്ക് ശക്തിപകരുന്ന വാക്കുകൾ നിശ്ശബ്ദമായി മന്ത്രിക്കുക. ഉദാഹരണമായി, ഇതിലും വലിയ പ്രതിസന്ധി നേരിട്ടയാളാണ് ഞാൻ, ഇതും ഞാൻ മറികടക്കും.

ശ്രദ്ധമാറ്റുക

അസ്വസ്ഥപ്പെടുത്തുന്ന സ്ഥലത്തുനിന്ന് വ്യക്തിയിൽനിന്ന് സംസാരത്തിൽനിന്ന് ചിന്തയിൽനിന്ന് മാറുക. ഇത് പെട്ടെന്ന് നിങ്ങളുടെ മൂഡ് മാറ്റും.

ശക്തിസ്രോതസ്സ്

ഒരാൾ ദേഷ്യത്തിലോ ഉത്‌കണ്ഠയിലോ ആയിരി ക്കുമ്പോൾ അനാവശ്യമായതും യുക്തിയില്ലാത്തതുമായ ചിന്തകൾക്കായി വളരെയേറെ ഊർജം വിനിയോഗിക്കുന്നു. ശാന്തരായിരിക്കുമ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിനെ തൊടാവുന്ന ഒരു വസ്തുവിനെ നിങ്ങളുടെ ശക്തിസ്രോതസ്സായി തിരഞ്ഞെടുക്കുക.

ശരീരത്തെ റിലാക്സ്‌ഡ് ആക്കാം

മസിൽ റിലാക്സേഷൻ വ്യായാമങ്ങൾ പരിശീലിക്കാം. പച്ചപ്പുള്ള സ്ഥലത്ത് കൂടിയുള്ള നടത്തവും പ്രകൃതിയോട് ചേരുന്നതും മനസ്സിനെ ശാന്തമാക്കും.

മസാജിങ്

തല, ചുമലുകൾ, കഴുത്ത് എന്നീ ഭാഗങ്ങളിലെ മസാജ് മനസ്സിനെ ശാന്തമാക്കാൻ സഹായകരമാണ്.

ശുദ്ധവായു ശ്വസിക്കുക

നിങ്ങളുടെ മുറിയിലെ താപനിലയും വായുസഞ്ചാരക്കുറവും ദേഷ്യവും ഉത്‌കണ്ഠയും വർധിപ്പിക്കാൻ ഇടയാക്കിയേക്കും. അതിനാൽ അത്തരം സാഹചര്യങ്ങളിൽ പ്രകൃതിയോട് ചേർന്ന് ശുദ്ധവായു ശ്വസിക്കുന്നതും പ്രകൃതിദൃശ്യങ്ങൾ വീക്ഷിക്കുന്നതും മനസ്സിനെ തണുപ്പിക്കും.

ശരീരത്തിന് വേണം ഇന്ധനം

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണപാനീയങ്ങൾ നൽകാതെ റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോഗിച്ചാൽ അത് ഫലവത്താവുകയില്ല. അതിനാൽ നിർജലീകരണവും അതുമുലമുണ്ടാകുന്ന പ്രശ്നങ്ങളും ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക.

കുറിച്ചുവയ്ക്കുക

മനസ്സ് വളരെ അസ്വസ്ഥമാണെങ്കിൽ അക്കാര്യം ഡയറിയിൽ കുറിച്ചുവയ്ക്കുക. നിങ്ങൾക്ക് മനസ്സിൽ തോന്നുന്നത് അതേപടി എഴുതുക. വാക്യങ്ങൾ മുഴുവനാകണമെന്നില്ല. ഇതിലൂടെ മനസ്സിൻ്റെ ഭാരം കുറയ്ക്കാം.

കളികളിൽ ഏർപ്പെടുക

മനസ്സ് വളരെ അസ്വസ്ഥമാകുമ്പോൾ രസിപ്പിക്കുന്ന ഏതെങ്കിലും കളികളിൽ എർപ്പെടുക. അതുപോലെ നിങ്ങളെ ചിരിപ്പിക്കുന്ന വീഡിയോകൾ കാണുക. ചിരിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കും.