പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിരവധി ഒഴിവുകള്‍; 25,000 – 35,000 രൂപവരെ ശമ്പളം; അപേക്ഷ ഫെബ്രുവരി 20 വരെ

Spread the love

തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

video
play-sharp-fill

സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ കാലാവധി നീട്ടി നല്‍കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

1. എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവുകള്‍: ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയില്‍ 9 ഒഴിവുകളാണുള്ളത്.

യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രായം: 40 വയസ്സാണ് പ്രായപരിധി.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.

2. കോർഡിനേറ്റർ

ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് സോഷ്യല്‍ സയൻസിലോ സോഷ്യല്‍ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറല്‍ ഡെവലപ്മെന്റ് അല്ലെങ്കില്‍ ട്രൈബല്‍ വെല്‍ഫെയർ മേഖലകളില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

പ്രായം: 35 വയസ്സാണ് ഉയർന്ന പ്രായപരിധി.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.

3. എം.ഐ.എസ് അസിസ്റ്റന്റ്

സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രായം: 35 വയസ്സാണ് പ്രായപരിധി.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20, വൈകീട്ട് 5.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 230 4594, 0471 2303229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. മെയില്‍: [email protected]