‘അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയാണത്, ക്ഷമിക്കണം’; തൃഷയുടെ രൂക്ഷ പ്രതികരണത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച്‌ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ

Spread the love

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ചേർത്ത് അധിക്ഷേപകരമായ പരാമർശം നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഖേദം പ്രകടിപ്പിച്ചു.

video
play-sharp-fill

തന്റെ വാക്കുകള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിജയ് ആദ്യം തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തുവരണം എന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ അധിക്ഷേപം.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും പരിചയക്കുറവിനെയും പരിഹസിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരമൊരു വ്യക്തിപരമായ പരാമർശം നടത്തിയത്. പ്രസ്താവനയ്ക്കെതിരെ തൃഷ തന്നെ രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയാണത്. ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും അണ്ണാമലൈയും എന്നോട് സംസാരിച്ചിരുന്നു. എന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു” – എന്നാണ് നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.