
ആലുവ: ആലുവ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി.ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയില്‍വെ നടപ്പാലത്തിന്റെ അടിയില്‍ സിഗ്നല്‍ ബോക്സില്‍ സംശയാസ്പദമായി കണ്ടെത്തിയ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ആലുവ എക്സൈസ് സർക്കിള്‍ ഓഫീസ് ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ടീം, ആലുവ ആർ.പി.എഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില മതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി വേണു, ക്രൈം ഇന്റലിജൻസ് സർക്കിള്‍ ഇൻസ്പെക്ടർ എ.ജെ ജിബിൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എസ് പ്രമോദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


