അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കിൽ തട്ടി കടയിലേയ്ക്ക് ഇടിച്ചു കയറി; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്‍ക്കും ഗുരുതര പരിക്കേറ്റു.

video
play-sharp-fill

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് പറയുന്നു. വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group