റെക്കോര്‍ഡ് വരുമാനവുമായി ലുലു; വിജയ രഹസ്യം പങ്കുവെച്ച്‌ എം എ യൂസഫലി; 2025 ല്‍ മാത്രം തുറന്നത് 20 സ്റ്റോറുകള്‍; 2026 -2028 വർഷത്തില്‍ 50 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാൻ ലക്ഷ്യം

Spread the love

അബുദാബി: 2025ലെ സാമ്പത്തിക വർഷത്തില്‍ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍.

video
play-sharp-fill

2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയില്‍ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു.

വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയുമാണ് ലുലുവിന്റെ നേട്ടത്തിന് കരുത്തേകിയത്. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025ല്‍ മാത്രം 20 പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. 2026 -2028 വർഷത്തില്‍ 50 പുതിയ സ്റ്റോറുകള്‍ കൂടി ലുലു തുറക്കാനും ലക്ഷ്യമിടുന്നു. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.