പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യയുടെ കുതിപ്പ്; 10 റാങ്ക് മുന്നിലെത്തി; പക്ഷേ വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ ഇപ്പോഴും പിന്നില്‍

Spread the love

ഡൽഹി: 2026ലെ ഹെൻലി പാസ്‌പോർട്ട് സൂചികയില്‍ ഇന്ത്യൻ പാസ്‌പോർട്ടിന് ശ്രദ്ധേയമായ മുന്നേറ്റം.

video
play-sharp-fill

എന്നാല്‍ റാങ്കിംഗില്‍ മെച്ചപ്പെട്ടപ്പോഴും ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്.
ഈ മാസത്തെ കണക്ക് പ്രകാരം 75-ാം റാങ്കാണ് ഇന്ത്യൻ പാസ്പോട്ടിന്.

ജനുവരിയില്‍ 80ാം റാങ്ക് ആയിരുന്നുവെങ്കില്‍ 2025-ലെ സ്ഥാനം 85 ആയിരുന്നു. ഒറ്റ വർഷത്തിനുള്ളില്‍ 10 റാങ്ക് മുന്നിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ റാങ്ക് ഉയർന്നുവെങ്കിലും, മുൻകൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നതാണ് ഇതിലെ വൈരുധ്യം. 2025-ല്‍ 57 രാജ്യങ്ങളില്‍ ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസ ഇല്ലാതെ പ്രവേശിക്കാൻ കഴിയുമായിരുന്നെങ്കില്‍ ഈ വർഷം ജനുവരിയില്‍ 55 ആയി കുറഞ്ഞു. ഇറാനും ബൊളീവിയയും ആണ് ഫ്രീ വിസ സൗകര്യം എടുത്തുകളഞ്ഞത്.

അതേസമയം ഫെബ്രുവിയില്‍ ഗാംബിയ വിസ രഹിത പ്രവേശനം അനുവദിച്ചതോടെ നമ്പർ 56 ആയി.