കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: ആവശ്യം ഗൗരവകരമെന്ന് ഹൈക്കോടതി, സർക്കാർ നിലപാട് അറിയിക്കണം

Spread the love

കൊച്ചി: കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. വിഷയത്തിൽ നയതലത്തിലുള്ള തീരുമാനം കൈക്കൊള്ളാനാകുമോ എന്ന കാര്യത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

video
play-sharp-fill

കേരള സർവീസ് ചട്ടങ്ങളിൽ ഇത്തരത്തിലുള്ള അവധിക്ക് പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാട് സർക്കാർ കോടതിയിൽ അറിയിച്ചു. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കഷ്ടപ്പെടുമ്പോള്‍ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴില്‍ വിന്യാസത്തെയും സര്‍വീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.

വനിതാ കണ്ടക്ടർമാർക്ക് ഡബിള്‍ ഡ്യൂട്ടി സംവിധാനമാണുള്ളതും പലപ്പോഴും 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഹർജിക്കാർ അറിയിച്ചു. കർണാടക, ഒഡിഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ശമ്പളത്തോടുകൂടിയ ആർത്തവ അവധിയാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group