വീട്ടിലേക്ക് മടങ്ങും വഴി കാട്ടുപന്നിയുടെ ആക്രമണം; പുനലൂരിൽ ഗുരുതര പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

Spread the love

കൊല്ലം : പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രഘുനാഥനെ കാട്ടുപന്നി ആക്രമിച്ചത്.

പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.