കോട്ടയം ജില്ലയിൽ നാളെ (13/02/2026)തീക്കോയി,തെങ്ങണ,കുറിച്ചി, ഏറ്റുമാനൂർതുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (13/02/2026)തീക്കോയി,തെങ്ങണ,കുറിച്ചി,
ഏറ്റുമാനൂർതുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തീക്കോയി സെക്ഷൻ പരിധിയിൽ, എബിസി വർക്ക് നടക്കുന്നതിന്നാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനിയിള്ളപ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ കെഎസ്‌ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ണവട്ട, പയ്യമ്പള്ളി ട്രെൻഡ്സ്, വേരൂർ, ഇൻഡസ് ടവർ, അലുമിനിയം, മാന്നില No. 1,മാന്നില No. 2,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പുന്നമൂട്, തുരുത്തിപ്പള്ളി ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരൂർ, കിടങ്ങൂർ , ഏറ്റുമാനൂർ ടൗൺ. അതിരമ്പുഴ, മിഡാസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്’ , വെമ്പള്ളി, പിണ്ടിപ്പുഴ എന്നീ 11 KV ഫീഡറുകളുടെ പരിധിയിൽരാവിലെ 8 മണി മുതൽ വൈകുനേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ പുന്നാത്താനം ടവർ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, തിരുവമ്പാടി, കരുണാട്ടുകവല എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

തൃക്കൊടി ത്താനം 110 KV സബ്സ്റ്റേഷനിൽ ഷട്ട് ഡൗൺ വർക്ക് നടക്കുന്നതിനാൽ പ്രസ്തുത സബ്സ്റ്റേഷനിൽ നിന്നും രാവിലെ 8 മണി മുതൽ 5 മണി വരെ റെയിൽ വേ, മടുക്കും മൂഡ്, ഡീലക്സ്പടി, ഫാത്തിമാപുരം, കൊച്ചു പള്ളി, ചാഞ്ഞോടി 11 കെ.വി ഫീഡറുകളിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നതാണ്

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലി, പാറമ്പുഴ സ്കൂൾ, പൂഴിത്തറപടി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.