നെടുമങ്ങാട് പണിമുടക്ക് ദിവസം സ്കൂളിൽ എത്തിയ അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു;മണിക്കൂറുകൾക്ക് ശേഷം മോചനം

Spread the love

തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്കൂളിൽ എത്തിയ അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു.
നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ എട്ട് അധ്യാപകരെയാണ് പൂട്ടിയിട്ടത്. സ്കൂളിന്റെ മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാൽ പുറകുവശത്തെ ഗേറ്റിലൂടെയായിരുന്നു ഈ അധ്യാപകർ അകത്തുകയറിയത്.

video
play-sharp-fill

ഇതറിഞ്ഞെത്തിയ സമരക്കാർ ആ ഗേറ്റ് പൂട്ടിയതോടെയാണ് ഇവർ കുടുങ്ങിയത്. ഓഫീസ് തുറക്കാത്തതിനാൽ ഇവർക്ക് ഹാജർ രേഖപ്പെടുത്താനുമായിരുന്നില്ല. ഒടുവിൽ വൈകുന്നേരം നാലരയോടെ സ്കൂൾ ഓഫീസ് സ്റ്റാഫ് എത്തി ഗേറ്റ് തുറന്ന ശേഷമാണ് അധ്യാപകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.