സംസ്ഥാനത്ത് പ്രളയക്കെടുതി: മരണം 42 കഴിഞ്ഞു; തകർന്നത് മുപ്പതിനായിരം വീട്; ഒരു ലക്ഷത്തോളം ആളുകളെ മാറ്റി മാർപ്പിക്കുന്നു; ബാണാസുര സാഗർ ഡാം ശനിയാഴ്ച തുറക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കനത്ത മഴയിലും പ്രളയക്കെടുതിയിലും സംസ്ഥാനത്ത് 42 മരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ മാത്രം 11 പേരാണ് മരിച്ചത്. കനത്ത മഴയും ജാഗ്രതതാ നിർദേശവും തുടരുന്നതിനാണ് ഒരു ലക്ഷത്തോളം ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപാർപ്പിച്ചത്. പ്രളയത്തെ തുടർന്ന് മുപ്പതിനായിരത്തോളം കുടുംബങ്ങളെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.


സംസ്ഥാനത്തെ ഡാമുകളിൽ പകുതി പോലും ജലം എത്തിയിട്ടില്ല. സംഭരണ ശേഷിയുടെ പകുതി മാത്രമാണ് ഇപ്പോൾ ഡാമുകളിലുമുള്ളത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിക്കേണ്ടത്. ദുരന്ത മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പും ജാഗ്രതയുമാണ് പ്രധാനമായും വേണ്ടത്. നിർദേശങ്ങൾ അനുസരിക്കാനും പ്രശ്‌നമുണ്ടാകാൻ സാധ്യതയുളള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാനും സാധാരണക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വസ്തുക്കൾക്കും സാധനങ്ങൾക്കും നാശ നഷ്ടമുണ്ടായാൽ ഒത്തൊരൂമിച്ച് നിന്നാൽ അത് പരിഹരിക്കാൻ സാധിക്കും. എന്നാൽ, മറ്റേതെങ്കിലും രീതിയിലുള്ള അപകടമാണ് ഉണ്ടാകുന്നതെങ്കിൽ ഇത് പരിഹരിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ജാഗ്രതയും മുന്നറിയിപ്പ് അനുസരിക്കുകയുമാണ് പ്രധാനമായും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാണാസുര സാഗർ അണക്കെട്ട് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കു തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ വലിയ തോതിൽ വെള്ളം ബാണാസുര സാഗറിലേക്കെത്തുന്നുണ്ട്. ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണു അണക്കെട്ടിന്റെ ഷട്ടർ തുറക്കുക. ജില്ലാ കളക്ടറാണ് ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടകത്തിലെ കബനി അണക്കെട്ടിൽ നിന്ന് പരമാവധി വെള്ളം തുറന്നുവിടുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് തുറന്നു വിട്ടതിനേക്കാൾ അധികജലം ഇത്തവണ കബനിയിൽ നിന്നും തുറന്നുവിടുന്നുണ്ടെന്നും പോസറ്റിൽ പറയുന്നു. ബാണാസുര സാഗർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. വയനാട്ടിൽ രണ്ട് തരത്തിലുള്ള അപകടങ്ങൾക്കാണ് സാധ്യത ഏറെയുള്ളത്. ബാണാസുര സാഗർ തുറന്നപ്പോൾ വലിയ തോതിലുള്ള പരിഭ്രാന്തി കഴിഞ്ഞ തവണയുണ്ടായിരുന്നു. അതിനേക്കാൾ കൂടുതൽ വെള്ളം ഇത്തവണ കയറാൻ സാധ്യതയുണ്ട്.മറ്റൊന്ന് ഉരുൾപ്പൊട്ടലിനുള്ള സാധ്യതയാണ്. ഈ രണ്ട് ദുരന്തങ്ങൾക്കും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ തത്ക്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.

നിലവിൽ ഏറ്റവും മുന്തിയ പരിഗണന നൽകേണ്ടത് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ്. രക്ഷാപ്രവർത്തകർ നൽകുന്ന നിർദേശം മാനിക്കാൻ തയ്യാറാകണം. വയനാട് ജില്ലയിൽ മാറിത്താമസിക്കുന്നതിനുള്ള ക്യാംപുകൾ നാളെ രാവിലെ മുതൽ ഒരുക്കും. ഈ കേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. രോഗികളുൾപ്പെടെ പ്രത്യേക പരിഗണന വേണ്ടവർക്കെല്ലാം പ്രത്യേക സൗകര്യങ്ങൾ ഒരുങ്ങും.
പൊലീസുൾപ്പെടെ എല്ലാവരും ഈ മാറ്റിപ്പാർപ്പിക്കലിൽ പങ്കാളികളാകും. വയനാടിന്റെ ചുമതലയുള്ള മന്ത്രിമാരെല്ലാം അവിടത്തെ ജനപ്രതിനിധികളോട് സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.