
കോട്ടയം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്ന് പിന്നാക്ക (ഒ.ബി.സി) മതന്യൂനപക്ഷ (ക്രിസ്ത്യൻ,മുസ്ലിം) വിഭാഗക്കാർക്ക് വായ്പ അനുവദിക്കും.
സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും ഉദ്യോഗസ്ഥർക്കു പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്നവർക്കാണ് വായ്പ ലഭിക്കുന്നത്.
അപേക്ഷകന്റെ പ്രായപരിധിയും വാർഷിക കുടുംബ വരുമാനവും കണക്കിലെടുത്താണ് വായ്പ അനുവദിക്കുന്നത്. കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽ നിന്ന് 30 രൂപക്ക് അപക്ഷാഫോം ലഭിക്കും. ഫോൺ: 04828 203330, 293900.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


