പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി ‘കൂടോത്രം’;സോഷ്യൽ മീഡിയയിൽ തരംഗമായി ‘കൂടോത്രം’ സിനിമയുടെ ട്രെയിലർ

Spread the love

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടോത്രം സിനിമയുടെ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി.

video
play-sharp-fill

കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറങ്ങിയ ട്രെയിലർ, ഭീതിയും നിഗൂഢതയും ഹാസ്യവും ഒരേപോലെ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇടുക്കിയിലെ വെള്ളിമല എന്ന മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം ഒരു ഹൊറർ-മിസ്റ്ററി ഫാമിലി കോമഡി ത്രില്ലറാണെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.

ദൃശ്യഭംഗിയേറിയ ഫ്രെയിമുകളും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. വ്യത്യസ്തമായ ഹൊറർ ട്രീറ്റ്‌മെന്റും കഥാപ്രമേയത്തിലെ പുതുമയും ബൈജു എഴുപുന്നയുടെ വേറിട്ട പ്രകടനവുമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.

മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ ബൈജു എഴുപുന്ന വീണ്ടും സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവച്ചൻ’ എന്ന കർഷകനായാണ് അദ്ദേഹം എത്തുന്നത്.

സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ റെജിയാണ്. സായ് കുമാർ, സലിം കുമാർ, ശ്രീനാഥ് മകാന്തി, അലൻസിയർ, ജോയ് മാത്യു, സുധി കോപ്പ, ഡിനോയ് പൗലോസ്, റേച്ചൽ, ദിയ തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ മാസം 13-ന് ചിത്രം തിയേറ്ററുകളിലെത്തും