ലോറികളില്‍ ജി.പി.എസ് സംവിധാനം; റേഷൻ അരിയില്‍ തട്ടിപ്പ് തടയാൻ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്: ഏപ്രില്‍ ഒന്നുമുതല്‍ നിരീക്ഷണ സംവിധാനം പണിതുടങ്ങും

Spread the love

തിരുവനന്തപുരം:  റേഷൻ അരിയില്‍ തട്ടിപ്പ് നടത്തി കരിഞ്ചന്തയില്‍ എത്തിക്കുന്നത് തടയാൻ ലോറികളില്‍ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്.

video
play-sharp-fill

അരി എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോ‌ഡൗണുകളില്‍ എത്തിക്കുന്നതും അവിടെ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതും നിരീക്ഷിക്കും. ഈ രണ്ട് വഴികളിലൂടെയാണ് പ്രധാനമായും റേഷനരി കരിഞ്ചന്തയിലെത്തുന്നതെന്നാണ് വകുപ്പിന് ലഭിച്ച റിപ്പോർട്ട്.

 

റേഷൻ വിതരണത്തിന്റെ ചുമതല സപ്ലൈകോയില്‍ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുക്കുന്ന ഏപ്രില്‍ ഒന്നുമുതലാണ് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക. ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ അഭാവമാണ് റേഷനരി കരിഞ്ചന്തയിലെത്തുന്നതിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരി കൊണ്ടുപോകുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രവർത്തിക്കാറില്ല. ഇതടക്കം പരിഹരിക്കാൻ നടപടിയെടുക്കും.