വെച്ചൂർ ബണ്ട് റോഡിലെ തിരക്കിനൊരു പരിഹാരം കണ്ടേ മതിയാവു: കുമരകം പാലം തുന്നതിനാൽ വാഹനത്തിരക്ക് ഇരട്ടിയായി

Spread the love

വെച്ചൂർ: ഇവിടെ എന്നും എപ്പോഴും ഗതാഗതക്കുരുക്കാണ്. വാഹനത്തിരക്കില്‍ വീർപ്പുമുട്ടുന്ന ബണ്ട് റോഡ് ജംഗ്ഷൻ ഒന്നു കടന്നുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റണം.

video
play-sharp-fill

വൈക്കം, ചേർത്തല , കുമരകം റൂട്ടുകളിലേക്കുള്ള വാഹനങ്ങള്‍ തിരിയുന്ന ഇവിടെ വൻ വാഹന തിരക്കാണ് എപ്പോഴും അനുഭവപ്പെടുന്നത്. എന്നാല്‍ അത് ഫലപ്രദമായി നിയന്ത്രിക്കാനുള്ള യാതൊരു ക്രമീകരണവും ഇവിടെയില്ല. കോട്ടയം , എറണാകുളം, ആലപ്പുഴ ജില്ലകളുമായി. ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർ ബണ്ട്റോഡിലെത്തിയാണ് വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകുന്നത്.

ദേശീയ പാതയില്‍ നിർമ്മാണപ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴി കണ്ടെയ്നർ ലോറികള്‍ അടക്കമുള്ളവ നിരന്തരം കടന്നുപോകുന്നുണ്ട്. കെ. എസ്. ആർ. ടി,,സ്വകാര്യ ബസുകള്‍ കൂടുതലായി സർവ്വീസ് നടത്തുന്ന റൂട്ടാണ് എന്നതും വാഹനത്തിരക്ക് വർദ്ധിപ്പിക്കുകയാണ്.കുമരകത്ത് കോണത്താറ്റ് പാലം നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ദീർഘ ദൂര യാത്രാ വാഹനങ്ങള്‍ വരുന്നത് വൻ തോതില്‍ വർദ്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിള്‍ മാപ്പ് നോക്കി വരുന്നവർ ജംഗ്ഷനിൽ എത്തി നട്ടം തിരിയുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവർ ജംഗ്ഷനില്‍ എത്തി എങ്ങോട്ട് തിരിയണം എന്ന കാര്യത്തില്‍ ഇവിടെ എത്തുമ്പോള്‍ ആശയക്കുഴപ്പത്തിലാകും. ഇതും ഇവിടെ ഗതാഗത കുരുക്കിന് ഇടവരുത്തും. വലിയ വാഹനങ്ങള്‍ തിരിക്കുന്നതിന് ഏറെ പണിപ്പെടേണ്ടി വരുന്നതും ഇത്തരം സന്ദർഭങ്ങളില്‍ ഗതാഗതം താളം തെറ്റുന്നതും പതിവാണ്.

സീബ്രാ ലൈൻ ഇല്ല
വഴിയാത്രക്കാർക്ക് ഇവിടെ റോഡ് മുറിച്ച്‌ കടക്കുന്നതിന് സീബ്രാലൈൻ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
റോഡിന് ആവശ്യമായ വീതി ഇല്ലാത്തതിനാല്‍ ബസുകള്‍ യാത്രക്കാരെ ഇറക്കി കയറുമ്പോള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് ബസിനെ മറികടക്കാനാവില്ല.
ജംഗ്ഷനില്‍ വലിയ വാഹനങ്ങള്‍ തിരിക്കാൻ ഏറെ പണിപ്പെടുമ്പോള്‍ ഗതാഗത സ്തംഭനം തന്നെ ഉണ്ടാകും

അനധികൃത പാർക്കിങ് പ്രശ്‌നവും ഗതാഗത തടസ്സത്തിന് പ്രധാന കാരണമാണ്.
ഗ്യാസ് ലോറികള്‍, ടാങ്കറുകള്‍ എന്നിവയും ഇതു വഴി സഞ്ചരിക്കുന്നത് റോഡിലെ തിരക്ക് വർദ്ധിപ്പിക്കും.