
പട്ടാമ്പി: ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും. 2023 ജൂൺ ഏഴിനാണ് സംഭവം നടന്നത്.
പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്.
പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


