“പോറ്റി സോണിയയുടെ ആളെന്ന് ചിലര്‍; പിണറായിയുടെ ആളാണെന്ന് മറ്റ് ചിലര്‍; പോറ്റിയെ സഹായിച്ചവരെ കണ്ടുപിടിക്കാൻ ഇരുമുന്നണികള്‍ക്കും താല്പര്യം ഇല്ല”: രാജീവ് ചന്ദ്രശേഖർ

Spread the love

കൊച്ചി: ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

video
play-sharp-fill

ഒക്ടോബർ മൂന്നിന് പറഞ്ഞത് ആവർത്തിക്കുന്നു. കേരളത്തില്‍ രണ്ട് പാർട്ടികളും തമ്മില്‍ അന്തർധാരയുണ്ട്.

ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ല. കള്ളൻ പോറ്റി സോണിയുടെ ആളാണെന്ന് ഒരാള്‍ പറയുന്നു. പിണറായിയുടെ ആളാണെന്ന് മറ്റൊരാള്‍ പറയുന്നു. യഥാർത്ഥത്തില്‍ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യം ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളൻ പോറ്റിക്ക് പിന്തുണ നല്‍കിയത് ദേവസ്വം മന്ത്രിയാണ്. കേരളം ബിജെപി ഭരിച്ചിട്ടില്ല. കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.