Spread the love

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കുറ്റൂർ തലയാർ മട്ടയ്ക്കല്‍ വീട്ടില്‍ അനില്‍ ജോസിന്റെ മകൻ ആരോണ്‍ അനില്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തമിഴ്നാട്ടിലെ നേഴ്സിംഗ് കോളേജില്‍ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോണ്‍. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോണ്‍ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിലായിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയില്‍ ആണുള്ളത്.