
ആലപ്പുഴ: കെഎസ്‌ആർടിസി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പള്ളിക്കുളങ്ങര വീട്ടിൽ മിഥുൻമോൻ (35), മാവേലിക്കര ചെറുകോൽ നാടാലക്കൽ വീട്ടിൽ ദേവപ്രസാദ് (26) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാവേലിക്കര ഡിപ്പോയിലേക്കുള്ള സർവീസ് നടത്തുകയായിരുന്ന കെഎസ്‌ആർടിസി ബസിനെ വഴിയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചുവെന്നാണ് പരാതി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മാന്നാർ–മാവേലിക്കര സംസ്ഥാന പാതയിലെ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.
സർവീസ് നടത്തുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കെഎസ്‌ആർടിസി ബസ് തടഞ്ഞുനിർത്തിയ പ്രതികൾ ജീവനക്കാരെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യാത്രക്കാരുടെ മുന്നിൽവച്ചായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


