13 വയസ്സുമുതൽ പീഡനം: 17കാരിയുടെ മൊഴിയിൽ രണ്ട് പോക്‌സോ കേസുകൾ, പത്തനംതിട്ടയിൽ നാല് പേർ പിടിയിൽ

Spread the love

പത്തനംതിട്ട: തിരുവല്ലയിൽ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ 13 വയസ്സുമുതൽ പീഡനത്തിന് ഇരയായതായി 17 കാരി വെളിപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

video
play-sharp-fill

ഒരു കേസിൽ അതുൽ, വിഷ്ണു, ആദർശ് എന്നിവരെയും, മറ്റൊരു കേസിൽ ചങ്ങനാശ്ശേരി സ്വദേശിയായ സൂരജിനെയുമാണ് പൊലീസ് പിടികൂടിയത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ ദീർഘകാലമായി പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമാക്കിയത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, പൊടിയാടി ജംഗ്ഷന് സമീപത്ത് നിന്ന് പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി വീട്ടിലെത്തിച്ച ശേഷം പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സൂചന നൽകുന്നു. കേസിൽ ഉൾപ്പെട്ട ഒരാൾ നിലവിൽ ഒളിവിലായതിനാൽ ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.