
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകള്‍ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു.
ഡൽഹിയില്‍ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാല്‍ കണ്ട തീയതികള്‍ വ്യക്തമായി ഓർമയില്‍ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ അടൂർ പ്രകാശിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പവും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രണ്ടര മണിക്കൂറാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്.
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂർ പ്രകാശിനെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തത്.







