തുടക്ക ശമ്പളം 20,000ന് മുകളിൽ;കെൽട്രോണിൽ അസിസ്റ്റന്റ്, എഞ്ചിനീയർ ഒഴിവുകൾ;ഇപ്പോൾ തന്നെ അപേക്ഷിക്കു

Spread the love

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ൽ ജോലി നേടാൻ അവസരം. എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 12 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം ഫെബ്രുവരി 19നകം അപേക്ഷ നൽകണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 12.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഞ്ചിനീയർ 6 ഒഴിവ്
ടെക്‌നിക്കൽ അസിസ്റ്റന്റ് 6 ഒഴിവ്
പ്രായപരിധി

എഞ്ചിനീയർ = 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ടെക്‌നിക്കൽ അസിസ്റ്റന്റ് = 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം

എഞ്ചിനീയർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,000 രൂപമുതൽ 27,500 രൂപവരെ ശമ്പളം ലഭിക്കും.

ടെക്‌നിക്കൽ അസിസ്റ്റന്റ് = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപമുതൽ 21,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

യോഗ്യത

എഞ്ചിനീയർ

കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ 60% മാർക്കോടെ ബി ടെക് / ബിഇ അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത വേണം.

സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ടെക്‌നിക്കൽ അസിസ്റ്റന്റ്

60% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിൽ 3 വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉള്ളവരായിരിക്കണം.