ആലപ്പുഴയിൽ പ്രത്യേക പെൻഷൻ കാർഡ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ നഷ്ടമായത് 5.38 ലക്ഷം രൂപ; തട്ടിപ്പ് ഇങ്ങനെ

Spread the love

ആലപ്പുഴ: സാമൂഹ മാദ്ധ്യമം വഴി റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ 73കാരനിൽ നിന്ന് തട്ടിയെടുത്തത് 5.38 രൂപ. പരാതിക്കാരൻ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പ്രത്യേക പെൻഷൻ കാർഡ് ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

video
play-sharp-fill

പെൻഷൻ കാർഡ് ഉണ്ടെങ്കിൽ പ്രത്യേകം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ഇത് സംബന്ധിച്ച പരസ്യം സമുഹമാദ്ധ്യമങ്ങിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ പരാതിക്കാരൻ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.

പരിചയപ്പെട്ടതിന് ശേഷം പരാതിക്കാരന്റെ നമ്പർ വാങ്ങി പിന്നിടുള്ള ബന്ധം ഫോൺ വഴിയാക്കി. വാട്‌സ് ആപ്പിലുടെയായി പിന്നീടുള്ള ആശയവിനിമയം. ഇതിനിടെ തട്ടിപ്പുകാർ ഒരു ലിങ്കും അയച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. ഏഴ് തവണകളായി 5,38,498 രൂപ വയോധികന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ ഏതെങ്കിലും തട്ടിപ്പ് ആപ്പുകൾ ഡൗൺലോഡ് ആയിക്കാണമെന്നും ഇതിലുടെയാകാം പണം തട്ടിപ്പുകാർ കൈക്കലാക്കിയതും സംശയിക്കുന്നു.

പണം നഷ്ടമായ വിവരം വയോധികൻ മക്കളെ അറിയിച്ചു. ഇവരാണ് ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണമാരംഭിച്ചു.