
കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദ്ദിച്ചതായി പരാതി. യുവാളുടെ പക്കല്‍ നിന്ന് 4700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും ആരോപണമുണ്ട്.ഇന്നലെയായിരുന്നു സംഭവം.
പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകണ്‍ , നെസ്റ്റണ്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യേഗസ്ഥരാണ് മർദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്നും യുവാക്കള്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാക്കള്‍ പരാതി നല്‍കി.


