90,610 അടി വിസ്തീർണ്ണമുള്ള അ‍ഞ്ച് നില മന്ദിരം; കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം; നിർമ്മാണം കിഫ്ബിയില്‍ നിന്നും തുക വിനിയോഗിച്ച്

Spread the love

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച്‌ പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു.

video
play-sharp-fill

കിഫ്ബിയില്‍ നിന്നും തുക വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക. രണ്ട് ബേസ്മെന്‍റ്, ഗ്രൗണ്ട്, ഒന്നും രണ്ടും നിലകള്‍, ടെറസ് എന്നിവ ഉണ്ടാകും. ആകെ 90 610 അടി വിസ്തീർണ്ണമുള്ള അ‍ഞ്ചുനില മന്ദിരമായിരിക്കും നിര്‍മിക്കുക.

പത്മശ്രീ ജി ശങ്കറിന്‍റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് കെട്ടിടത്തിന് രൂപകല്‍പ്പന ചെയ്തത്. സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കേരള മീഡിയ അക്കാദമി 46 വർഷമായി പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ്. മെട്രോ റെയിലിന്‍റെ രണ്ടാംഘട്ട നിർമ്മാണം കാരണം അക്കാദമിയുടെ മൂന്നു ഏക്കർ 20 സെന്‍ററിലുള്ള ക്യാമ്പസിലെ നിലവിലുള്ള ആസ്ഥാനമന്ദിരവും 75 സെൻ്റ് സ്ഥലവും നഷ്ടപ്പെടും. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിയില്‍ നിന്നും തുക വിനിയോഗിച്ച്‌ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി വി സുഭാഷ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു മന്ത്രിസഭാ തീരുമാനത്തില്‍ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നന്ദിയും സന്തോഷവും അറിയിച്ചു.