
തിരുവനന്തപുരം: അമിതവേഗതയില്‍ എത്തിയ വോള്‍വോ കാര്‍ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്‍പിലാണ് സംഭവം. ഇടിച്ചശേഷം ബൈക്കുമായി കാര്‍ നീങ്ങിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ നിര്‍ത്താതെ പോയി.


