എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി രോഗിയുടെ പരാക്രമം; കുന്നന്താനം സ്വദേശി പിടിയില്‍

Spread the love

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയില്‍. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയില്‍ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്.

video
play-sharp-fill

നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാള്‍ തോക്ക് മേശപ്പുറത്ത് വെച്ച്‌ അവിടിരിക്കട്ടെ എന്നും പറഞ്ഞു. ഇയാളുടെ പ്രവർത്തിയില്‍ ഭയന്നുപോയ ജീവനക്കാർ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചു. മെഡിക്കല്‍ ഓഫീസറും മറ്റ് ജീവനക്കാരും എത്തിയപ്പോള്‍ വളരെ വേഗം പുറത്തിറങ്ങിയ ഇയാള്‍ വാഹനവുമെടുത്ത് മുങ്ങി.

പിന്നീട് പൊലീസ് ലിനു തോമസിനെ പിടികൂടി. നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണ് ലിനു തോമസ് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group