വിഴിഞ്ഞം തുറമുഖത്ത് നിരവധി ഒഴിവുകള്‍; ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് ജോലിക്കാരെ ആവശ്യമുണ്ട്; ബിരുദമാണ് യോഗ്യത; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സർക്കാർ വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൽ പുതിയ ജോലി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ക്ലർക്ക്, മൾട്ടി ടാസ്കിങ് ഒഴിവുകളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.

video
play-sharp-fill

താല്പര്യമുള്ളവർക്ക് ഫെബ്രുവരി 18ന് മുന്പായി അപേക്ഷ നല്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) – മൾട്ടി ടാസ്കിങ് പേഴ്സണൽ, അക്കൗണ്ട്സ് ക്ലർക്ക് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 03. കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുക.

മൾട്ടി ടാസ്കിങ് പേഴ്സണൽ 02 ഒഴിവ്
അക്കൗണ്ട്സ് ക്ലരക്ക് 1 ഒഴിവ്
പ്രായപരിധി

36 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം.

യോഗ്യത

മൾട്ടി ടാസ്കിങ് പേഴ്സണൽ

ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. (മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം).

ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഓഫീസ്/ അഡ്മിൻ/ ക്ലറിക്കൽ വർക്ക് മേഖലകളിൽ ജോലി ചെയ്തുള്ള ഒരു വര്ഷത്തെ എക്സ്പീരിയൻസ്.

അക്കൗണ്ട്സ് ക്ലർക്ക്

ബികോം യോഗ്യത വേണം. ടാലി പരിജ്ഞാനം ആവശ്യമാണ്.

ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ അക്കൗണ്ടിങ് മേഖലയില് രണ്ട് വർഷത്തെ എക്സ്പീരിയൻസ് വേണം.

ശമ്പളം

മള്ട്ടി ടാസ്കിങ് പേഴ്സണൽ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,175 രൂപ ശമ്പളമായി ലഭിക്കും.

അക്കൗണ്ട്സ് ക്ലർക്ക് = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,175 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സര്ക്കാർ സിഎംഡി വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം നോട്ടിഫിക്കേഷന് ലിങ്കില് നിന്ന് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിഴിഞ്ഞം പോര്ട്ടിലേക്കുള്ള ജോലിയുടെ യോഗ്യതയുടെ വിശദാംശങ്ങള് വായിച്ച്‌ മനസിലാക്കിയതിന് ശേഷം നേരിട്ട് തന്നിരിക്കുന്ന ആപ്ലിക്കേഷൻ ലിങ്ക് മുഖേന അപേക്ഷിക്കണം.