
കോട്ടയം: കോട്ടയം നഗരത്തിൽ നടക്കുന്ന പെട്ടിക്കട വ്യവസായത്തിന്റെ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന വാർത്തകളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്തുവിട്ടിരുന്നു.
അനുപമ തിയേറ്ററിന് എതിർ വശത്ത് പഴയ പച്ചക്കറി മാർക്കറ്റിലേക്ക് കയറുന്ന റോഡിൻ്റെ ഇടതു വശത്ത് അനധികൃതമായി റോഡ് കൈയേറിയാണ് സൈക്കിൾ കച്ചവടം നടത്തുന്നത്.
ഹമീദിയ സൈക്കിൾസ് എന്ന സ്ഥാപനമാണ് ഫുട്പാത്തും റോഡും കൈയേറി കച്ചവടം നടത്തുന്നത്. വെറുതെ കൈയ്യേറുക മാത്രമല്ല പത്തടിയോളം റോഡിലേക്ക് ഇറക്കി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷെഡ് കെട്ടി തിരിച്ചിരിക്കുയാണ്. ഇതും പോരാഞ്ഞ് കഴിഞ്ഞയാഴ്ച ടാർ ചെയ്ത റോഡിൽ നിന്നും അഞ്ചടിയോളം ഇവർ കൈയ്യേറി.
ഇതോടെ വഴി യാത്രക്കാർ നടുറോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇതിനിടയിലൂടെയാണ് മാർക്കറ്റിലേക്ക് എത്തുന്ന ലോറികളും ചെറു വാഹനങ്ങളും കൂടി എത്തുന്നത്. ഈ റോഡിൽ കൂടി തന്നെയാണ് നഗരസഭയുടെ പാർക്കിംഗ് മൈതാനത്തേക്കും പോകേണ്ടത്.
ഇതിന് സമാനമായ കൈയ്യേറ്റമാണ് ചന്തക്കവലയിലും എംഎൽ റോഡിലും നടക്കുന്നത്. ഇവിടുത്തെ പച്ചക്കറി കടകളിൽ ഒന്നിലും പച്ചക്കറിയില്ല. കടയുടെ മുൻപിൽ റോഡ് കൈയ്യേറി തട്ടടിച്ചാണ് പച്ചക്കറി കച്ചവടം.
ഇത്തരം പകൽക്കൊള്ളകൾ കോട്ടയത്തല്ലാതെ മറ്റ് എവിടെയെങ്കിലും നടക്കുമോ?



