
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി.
എം എ ഷഹനാസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും.
മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികള്‍ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
രാഹുല്‍ DGP ക്ക് നല്‍കിയ പരാതിയിലെ ആവശ്യങ്ങള്‍ ഇവയാണ്. ഷഹനാസിനെതിരെ കേസെടുക്കണം, ഷഹനാസിന്റെ ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണം, ഗൂഢാലോചന നടത്തിയ മറ്റുള്ളവർക്കെതിരെ കേസെടുക്കണം, ഷഹനാസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കണ്ടുകെട്ടണം, കൂടുതല്‍ അപകീർത്തികരമായ പരാമർശങ്ങള്‍ വരുന്നത് തടയണം എന്നിവയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാതിയിലെ ആവശ്യങ്ങള്‍.



