
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെ.പി.എൽ. കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കലാ–സാംസ്കാരിക പരിപാടികളുടെ ഭാഗമായി പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ നാലാം ചരമദിനത്തോടനുബന്ധിച്ച് പ്രത്യേക ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 6 വെള്ളിയാഴ്ച ‘മേരാ സായാ’ എന്ന പേരിൽ നടക്കുന്ന പരിപാടി കോട്ടയത്തെ സംഗീതാസ്വാദകർക്കായി ഒരു മനോഹര സംഗീതവിരുന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത ഗായിക സരിതാ റഹ്മാൻ ലതാ മങ്കേഷ്കറിന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിക്കും.
ഗാനസന്ധ്യയ്ക്ക് മുന്നോടിയായി വൈകുന്നേരം 5 മണിക്ക് ലൈബ്രറി പ്രസിഡൻറ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രശസ്ത കോളമിസ്റ്റും ബ്രോഡ്കാസ്റ്ററും സംഗീതാസ്വാദകനുമായ എസ്. ഗോപാലകൃഷ്ണൻ ലതാ മങ്കേഷ്കർ സ്മാരക പ്രഭാഷണം നടത്തും. തുടർന്ന് കൾചറൽ സൊസൈറ്റി ഡയറക്ടർ ഫാ. ഡോ. എം.പി. ജോർജ്ജ്, സിനിമാ നിർമ്മാതാവും അഭിനേതാവുമായ പ്രേംപ്രകാശ്, വൈസ് പ്രസിഡന്റ് അഡ്വ. വി.ബി. ബിനു, സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രമുഖ ഡിജിറ്റൽ ഇലക്ട്രോണിക് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ഡിജിറ്റൽ ആണ് പരിപാടിയുടെ സ്പോൺസർ. പ്രവേശനം സൗജന്യം.



