Spread the love

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്കൂള്‍ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്ഫോടക വസ്തുവില്‍ കയറി ഇറങ്ങിയത്.

video
play-sharp-fill

തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡില്‍ രാവിലെ 9.30-ഓടെയാണ് സംഭവം. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

പൊട്ടിത്തെറിയില്‍ ഓട്ടോറിക്ഷയുടെ ചക്രം നില്‍ക്കുന്ന ഭാഗം തകർന്നു. അപകടത്തില്‍ നിന്ന് വിദ്യാർത്ഥികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു.

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ലെന്നും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. അപകടത്തില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം.