Spread the love

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടൻ രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന ചർച്ചകള്‍ സജീവമാകുന്നതിനിടെ, കെ.എസ് ശബരീനാഥൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു.സീറ്റ് തർക്കം ഞങ്ങള്‍ രമ്യമായി പരിഹരിച്ചു’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പിഷാരടിക്കൊപ്പമുള്ള ചിത്രം ശബരീനാഥൻ പോസ്റ്റ് ചെയ്തത്.

video
play-sharp-fill

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ പകർത്തിയതാണ് ഈ ചിത്രം.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബു ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ പകരം പരിഗണിക്കുന്ന പേരുകളില്‍ പ്രധാനി രമേഷ് പിഷാരടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സൂചന.

2021-ലും പിഷാരടിയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന താരം പാർട്ടിയുടെ പ്രധാന പ്രചാരണ വേദികളിലെല്ലാം സജീവമാണ്. എന്നാല്‍ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്‌ താരം ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഷാരടി നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ആരാധകർക്കിടയില്‍ ശക്തമാണ്. മുൻപ് ബാലുശ്ശേരിയില്‍ മത്സരിച്ച നടൻ ധർമ്മജൻ ബോള്‍ഗാട്ടിയും പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു