സൗഹൃദം നടിച്ച്‌ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു; ഗുമസ്തൻ അറസ്റ്റില്‍

Spread the love

പാലക്കാട്: സൗഹൃദം നടിച്ച്‌ യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ച കേസില്‍ ഗുമസ്തൻ അറസ്റ്റില്‍.

video
play-sharp-fill

വക്കീല്‍ ഗുമസ്തനായ പിരായിരി കൃഷ്ണ റോഡില്‍ കറുപ്പം വീട്ടില്‍ മുഹമ്മദ് ഷഫീഖ് (24) ആണ് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.

ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയും ഗുമസ്തനായ ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് അഭിഭാഷക അറിയാതെ നഗ്നചിത്രങ്ങള്‍ പകർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഈ വൈരാഗ്യത്തില്‍ യുവതിയുടെ ബന്ധുക്കള്‍ക്കു വാട്സാപ്പിലൂടെ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ ടൗൺ സൗത്ത് പോലീസ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.