
കോട്ടയം: എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസ് ഡിപ്പാർട്മെന്റ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് തിരിച്ചടി. ബിസിനസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് പതിറ്റാണ്ടുകൾക്ക് ശേഷം കെഎസ്‍യു വിജയിച്ചു.
റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ കൗണ്ടിങ് തടഞ്ഞു വെച്ചിരുന്നു പിന്നീട്, വൈസ് ചാൻസിലറും രജിസ്ട്രാറും ഇടപ്പെട്ട് റിസൾട്ട് നീട്ടി വെക്കുകയായിരുന്നു ഇന്നലെ റീ കൗണ്ടിങ്ങ് വീണ്ടും നടത്തിയപ്പോൾ കെഎസ്‌യു സ്ഥാനാർഥി അധീന യു ഉത്തമൻ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചു.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ നടത്തിയ ഗൂഢശ്രമം തകർന്നുവെന്നും, അക്രമ രാഷ്ട്രീയവും ഏകാധിപത്യവും വിദ്യാർത്ഥി സമൂഹം തിരിച്ചറിയുമെന്നും കെഎസ്‍യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിറ്റാണ്ടുകൾക്ക് ശേഷം കെഎസ്‌യു ആദ്യമായാണ് ഇവിടെ മത്സരിക്കുന്നതും വിജയിക്കുന്നതും വിജയിച്ച സ്ഥാനാർത്ഥിക്ക് കെ എസ് യു എംജി യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു.
യൂണിറ്റ് പ്രസിഡന്റെ അബ്ദുൽ മജീദ്, കെഎസ്‌യു സംസ്ഥാന ഭാരവാഹികളായ സെബാസ്റ്റ്യൻ ജോയി, പ്രിയ സി പി തുടങ്ങിയവർ അനുമോദന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.



