
മലയാളികളുടെ പ്രിയ ഗായകനാണ് എം ജി എന്ന എംജി. ശ്രീകുമാർ. സംഗീതത്തിനൊപ്പം തന്നെ തന്റെ തമാശകള്‍ കലർന്ന സംസാരം കൊണ്ടും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം കൊണ്ടും അദ്ദേഹം ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോളിതാ എംജി. ശ്രീകുമാർ പങ്കുവെച്ച തികച്ചും രസകരമായ ഒരു ചിത്രവും അതിന് അദ്ദേഹം നല്കിയ അടിക്കുറിപ്പുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
വിജനമായ മരുഭൂമിയിലൂടെ നടന്നു വരുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം.ജി. ശ്രീകുമാർ ആരാധകരെ ചിരിപ്പിച്ചത്. “കച്ചവടം പൊളിഞ്ഞു. തിരികെ കേരളത്തിലോട്ട് വരുകയാണ്. ഇനി ഇതേയുള്ളൂ മാർഗ്ഗം. നട രാജ നട…” എന്നാണ് ചിത്രത്തിന് എം.ജി. നല്കിയ ക്യാപ്ഷൻ. പോസ്റ്റ് പങ്കുവെച്ച നിമിഷം തന്നെ ആരാധകർ കമന്റുകളുമായി രംഗത്തെത്തി. “ഇനി ഒരു ‘ആടുജീവിതം’ കൂടി ബെന്ന്യാമിൻ എഴുതേണ്ടി വരുമോ?”, “ഒരു പൈനായിരം കിലോമീറ്റർ നടക്കേണ്ടി വരും” എന്നിങ്ങനെ പോകുന്നു ആരാധകരുടെ തമാശ നിറഞ്ഞ കമന്റുകള്‍.
യാത്രകളെയും തമാശകളെയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം, ഇടയ്ക്കിടെ രസകരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്തായാലും എം.ജി. ശ്രീകുമാറിന്റെ ഈ ‘മരുഭൂമി യാത്ര’ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


