
ന്യൂഡൽഹി: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഹർജിയിൽ എതിർകക്ഷികൾ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.
എൻ.എസ്.എസ് കോളേജ് കേസിൽ സമാന സാഹചര്യത്തിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അതേ വിധി മറ്റ് സമാന അധ്യാപകർക്കും ബാധകമാക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ താത്കാലിക തസ്തികകളിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനായി സർക്കാർ സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കാനായില്ല. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉയർന്ന എതിർപ്പിനെ തുടർന്നാണ് അപേക്ഷ മാറ്റിവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


