
തിരുവനന്തപുരം: ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതല്‍ തിരിമറി കേസില്‍ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താല്‍ക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്.
അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനില്ക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും. ഫെബ്രുവരി 6 ന് അപ്പീലിന്മേല് വാദം തുടങ്ങും. ജനുവരി 3 ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് മുൻ മന്ത്രിക്ക് 3 വർഷം വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വർഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


