
കോട്ടയം : അനധികൃതമായി കുന്നിടിച്ചു നിരത്തി മണ്ണുമാഫിയ വീണ്ടും കോട്ടയത്ത് പിടിമുറുക്കുന്നു. വേണ്ടപ്പെട്ടവർക്ക് പടി നൽകിയാണ് മണ്ണു മാഫിയ പ്രവർത്തനം.
നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് പ്രവർത്തനം. റബർ വിലയിടിവിന്റെയും, കെട്ടിട നിർമ്മാണത്തിന്റെയും മറവിലാണ് മണ്ണെടുപ്പ്.
കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാല്‍, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ,ചങ്ങനാശേരി എന്നിവിടങ്ങളിലാണ് അനധികൃത മണ്ണെടുപ്പും ചെങ്കല്ല് വെട്ടും വ്യാപകം. വലിയ ലോറിയില്‍ ഒരു ലോഡ് മണ്ണെത്തിക്കാൻ 12000 രൂപ വരെയാണ് ഈടാക്കുന്നത്. ചെറിയ ലോറികള്‍ക്ക് 3000 രൂപ വരെയും. റബർ മരങ്ങള്‍ മുറിച്ചാണ് ഏക്കറുകളുള്ള കുന്നുകള്‍ ഇടിക്കുന്നത്.
മലയോരത്തെ മണ്ണിട്ട് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളായ തിരുവാർപ്പ്, കുമരകം, ചെങ്ങളം തുടങ്ങിയ ഭാഗങ്ങളിലെ പാടശേഖരങ്ങള്‍ നികത്തുകയാണ്. കുറഞ്ഞ വിലയ്ക്ക് തണ്ണീർത്തടങ്ങളും റബർ തോട്ടങ്ങളും വാങ്ങിയ ശേഷമാണ് മണ്ണിടിക്കലും നികത്തലും. തുടർന്ന് പ്ലോട്ടുകളാക്കി വില്‍ക്കും. വന്യജീവി ശല്യം വർദ്ധിച്ചതോടെ മലയോര പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ വെറുതെ കിടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിബന്ധനകള്‍ കാറ്റില്‍പ്പറത്തി പഞ്ചായത്തില്‍ നിന്ന് ബില്‍ഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പില്‍ നിന്നുള്ള അനുമതി എന്നിവയുടെ മറവില്‍ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ തേരോട്ടം.
പഞ്ചായത്തില്‍ കെട്ടിട നിർമ്മാണത്തിനും മണ്ണെടുക്കാനും വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്‍കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നല്‍കും. ഒരു ലോഡിന് നിശ്ചിത തുക റോയല്‍റ്റിയായി സർക്കാരിനടയ്ക്കണം. എന്നാല്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍പ്പറത്തുകയാണ്.
കട്ടക്കളത്തിന്റെ മറവിലുംനെടുംകുന്നത്ത് കട്ടക്കളത്തിന്റെ മറവിലാണ് മണ്ണ് ഖനനം. ഇതിന് സമീപത്തെ പാറ പൊട്ടിച്ചും കുന്ന് ഇടിച്ച് നിരത്തിയുമാണ് ഖനനം. മണ്ണ് കയറ്റിപോകുന്ന വാഹനങ്ങള്‍ പ്രദേശവാസികള്‍ തടഞ്ഞ് കറുകച്ചാല്‍ പൊലീസിനെ അറിയിച്ചു. നിയമപരമായ രേഖകളും അനുമതിയും ഇല്ലാതെയാണ് ഇവിടെ നിന്ന് മണ്ണും മറ്റ് വസ്തുക്കളും കടത്തുന്നത്.
”ജിയോളജി അധികൃതർ സ്ഥലം പരിശോധിച്ച് നിശ്ചയിക്കുന്ന റോയല്‍റ്റി അടച്ചു കഴിഞ്ഞാല്‍, പരിശോധനകളില്ല. ഇത് അവസരമാക്കി ചട്ടങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പും കുന്നിടിക്കലും.



